Sub Lead

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
X

കണ്ണൂര്‍: കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19), ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അജിത്ത്(18) പുഴയില്‍ ഇറങ്ങിയിരുന്നില്ല. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസും തളിപ്പറമ്പില്‍ നിന്നും ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയാണ്. വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേരാണ് കടവില്‍ കുളിക്കാനെത്തിയിരുന്നത്. മൂന്നുപേര്‍ നിര്‍മാണത്തൊഴിലാളികളാണ്. ശക്തമായി മഴ പെയ്യുന്നതും ഇരുണ്ട കാലാവസ്ഥയും കാരണം തിരച്ചില്‍ തുടരാനാവാത്ത സ്ഥിതിയാണുള്ളത്.


Next Story

RELATED STORIES

Share it