Sub Lead

കൂലി തര്‍ക്കം; ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

കൂലി തര്‍ക്കം; ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു
X

ലണ്ടന്‍: ജോലി ചെയ്ത കൂലി നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ സെവന്‍ കിങ്‌സ് സ്‌റ്റേഷനിലാണ് സംഭവം. നിര്‍മാണത്തൊഴിലാളികളായ ഹരിന്ദര്‍ കുമാര്‍(22), നരീന്ദര്‍ സിങ്(26), ബല്‍ജിത് സിങ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിഖ് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. ജോലിയെടുത്ത കൂലി നല്‍കിയില്ലെന്നാരോപിച്ച് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രതികള്‍ കത്തി ഉപയോഗിച്ച് മൂന്നുപേരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട യുവാക്കളുമായി പരിചയമുള്ളവരാണ് കൊലപാതകികളെന്ന് ചീഫ് സൂപ്രണ്ട് സ്റ്റീഫന്‍ ക്ലേമാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it