ബ്രൗണ്‍ ഷുഗറുമായി കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍

നേരത്തെ കളവു കേസിലും കഞ്ചാവ് കേസിലും പ്രതിയായ മരക്കാര്‍കണ്ടിയിലെ സജാദ് (23), തായത്തെരു ജങ്്ഷനിലെ മുഹമ്മദ് നബ്ഹാന്‍ (20), ബംഗളൂരുവില്‍ ബിടെക് വിദ്യാര്‍ഥിയായ മരക്കാര്‍ കണ്ടിയിലെ കെ ബിലാല്‍ (20) എന്നിവരെയാണ് സിറ്റി എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബ്രൗണ്‍ ഷുഗറുമായി കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുംബൈയില്‍നിന്ന് ബ്രൗണ്‍ ഷുഗര്‍ കണ്ണൂരില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്നു പേരെ സിറ്റി പോലിസും എസ്പിയുടെ ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടി.ഇവരില്‍നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തു.

നേരത്തെ കളവു കേസിലും കഞ്ചാവ് കേസിലും പ്രതിയായ മരക്കാര്‍കണ്ടിയിലെ സജാദ് (23), തായത്തെരു ജങ്്ഷനിലെ മുഹമ്മദ് നബ്ഹാന്‍ (20), ബംഗളൂരുവില്‍ ബിടെക് വിദ്യാര്‍ഥിയായ മരക്കാര്‍ കണ്ടിയിലെ കെ ബിലാല്‍ (20) എന്നിവരെയാണ് സിറ്റി എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബ്രൗണ്‍ഷുഗറുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ഒരാളെ പിടികൂടിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കണ്ണൂരില്‍ മയക്കുമരുന്ന് എത്തിക്കുന്നത്.

നേരത്തേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരാള്‍ പിടിയിലായതോടെ ഇവര്‍ മുംബൈയില്‍നിന്നു വന്ന സംഘം മംഗളൂരുവില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറി കണ്ണൂരിന് അടുത്തുള്ള സ്‌റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയില്‍ മയക്കുമരുന്നു കണ്ണൂരില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജയന്‍, കണ്ണൂര്‍ എസ്പിയുടെ ആന്റി നാര്‍ക്കോട്ട്ക് സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ മഹിജന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സി അജിത്ത്, സി പി മഹേഷ്, പി സി മിഥുന്‍, കെ പി സുജിത്ത്, എ സുഭാഷ് എന്നിവരും പോലിസ് സംഘത്തലുണ്ടായിരുന്നു.

RELATED STORIES

Share it
Top