- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാജാസിലെ സ്മാരകം; സ്ഥലം കൈയേറിയ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: കാംപസ് ഫ്രണ്ട്
മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. സമാന രീതിയില്‍ മറ്റു സംഘടനകളും കോളജ് കാംപസില്‍ പ്രതിമാ നിര്‍മാണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോഴിക്കോട്: മഹാരാജാസിൽ പൊതു സ്ഥലം കൈയേറി സ്മാരകം നിർമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽ ഹാദി. ആഭ്യന്തരം ഭരിക്കുന്ന പോലീസാണ് അത് തടയാൻ മുൻകൈ എടുക്കേണ്ടത്. സർക്കാർ വിഷയത്തിൽ ഒത്തുകളിക്കുകയാണ്. സംഭവത്തിൽ പ്രിൻസിപ്പൽ ഇടപെടാതിരുന്നത് ഭയന്നിട്ടാവാനാണ് സാധ്യത. മുൻപ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവരാണ് എസ്എഫ്ഐക്കാർ. ഭരണകക്ഷിയുടെ ഒത്താശയോടെയാണ് നിർമാണം നടന്നത്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം. കാംപസ്സിൽ മനപ്പൂർവം സംഘർഷം സൃഷ്ടിക്കാനാണ് സ്മാരക നിർമാണത്തിലൂടെ എസ്എഫ്ഐ ശ്രമിക്കുന്നത്. ഇത് വിദ്യാർഥി സംഘടനകൾ ഒന്നടങ്കം സമ്മതിക്കുന്നതുമാണ്. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കണം. മഹാരാജാസ് വിഷയത്തിൽ പിരിച്ച കോടികൾ എവിടെയെന്ന് ചോദ്യം ഉയരുമ്പോഴാണ് ചില്ലറ നിർമാണങ്ങൾ നടത്തി എസ്എഫ്ഐ തടി തപ്പാൻ ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണം. കൈയേറ്റക്കാർക്കെതിരേ കേസെടുക്കണമെന്നും കെ എച്ച് ഹാദി ആവശ്യപ്പെട്ടു.
അതേസമയം മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി. സമാന രീതിയില്‍ മറ്റു സംഘടനകളും കോളജ് കാംപസില്‍ പ്രതിമാ നിര്‍മാണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്തമാസം ഒമ്പതിനകം വിശദമായ സത്യവാങ്മുലം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് വീണ്ടും അടുത്തമാസം 12 പരിഗണിക്കും
RELATED STORIES
നെയ്മര്‍ ലോകകപ്പിന് തയ്യാര്‍; സാന്റോസിനെ റെലഗേഷന് സോണില്‍ നിന്ന്...
5 Aug 2025 12:03 PM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പരിശീലകരുടെയും കരാറുകള്‍...
5 Aug 2025 11:46 AM GMTമെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലെ...
4 Aug 2025 5:44 AM GMTപൂര്‍ണ്ണ ഫിറ്റെങ്കില്‍ നെയ്മറിന് 2026 ലോകകപ്പ് സ്ക്വാഡില്‍ സ്ഥാനം...
4 Aug 2025 5:32 AM GMTഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്
1 Aug 2025 1:04 PM GMTസ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, ഖാലിദ് ജമീല്‍, സ്റ്റെഫാന്‍...
30 July 2025 8:39 AM GMT