- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എല്‍ഡിഎഫിന് പ്രതീക്ഷിക്കാത്ത ഫലം, ബിജെപിയും യുഡിഎഫും ജയിച്ചത് വര്‍ഗീയ ധ്രുവീകരണം നടത്തി'; ഇ പി ജയരാജന്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. എല്‍ഡിഎഫിന് നല്ല വിജയമുണ്ടാവേണ്ടതായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഫലം വ്യത്യസ്തമായി. തോല്‍വി സംബന്ധിച്ച് വിശദമായി പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവണമെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല കൊള്ളയില്‍ സിപിഎം ഒരു തെറ്റും ചെയ്തിട്ടില്ല. നീതിപൂര്‍ണമായ നടപടി സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വിഷത്തിന്റെ വിത്താണ് പാകിയത്. ഈ ഫലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് 50 സീറ്റു കിട്ടാന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ പ്രചാരവേല നടത്തി വര്‍ഗീയ ധ്രുവീകരണം രൂപപ്പെടുത്തിയതിന്റെ ഫലമായാണ് ഈ ജയം. അതേസമയം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനെതിരായ ശക്തമായ പ്രചാരവേല യുഡിഎഫും ബിജെപിയും നടത്തി. ഈ രണ്ട് ശക്തികളും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയതിന്റെ ഫലമാണ് ഈ പരാജയമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പത്തു വോട്ടുകിട്ടാന്‍ വേണ്ടി സൃഷ്ടിച്ച ഈ ആപത്ത് വളരെ വലുതാണ്. നാടിന്റെ ഐക്യവും സാഹോദര്യവുമാണ് തകര്‍ത്തത്. ഈ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുപോലെ ജനോപകാരപ്രദമായ ഒരു ഭരണം ഇന്ത്യയിലൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നാണ് ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് നല്‍കുന്ന സൂചന. വര്‍ഗീയ പ്രചാരണത്തിനിടയില്‍ ഇടതുപക്ഷം കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















