എടപ്പാള്‍ ടൗണില്‍ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
പള്ളംപ്രം കോയിമ്മവളപ്പില്‍ വിഷ്ണു (20), പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിര്‍ (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതില്‍ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്.
BY SRF27 Oct 2022 6:21 PM GMT
SRF27 Oct 2022 6:21 PM GMT
പൊന്നാനി: എടപ്പാള്‍ ടൗണില്‍ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പോലിസ് പിടികൂടി. പള്ളംപ്രം കോയിമ്മവളപ്പില്‍ വിഷ്ണു (20), പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിര്‍ (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതില്‍ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്.
തിരൂര്‍ ഡിവൈഎസ്പി വി വി ബന്നി, എസ്ഐ ആര്. രാജേന്ദ്രന് നായര്‍, അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഎസ്ഐ ജയപ്രകാശ്, എസ്സിപിഒ രാജേഷ്, ജയപ്രകാശ്, സുമേഷ് രാഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു .
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT