വിശ്വാസി സമൂഹം സിപിഎമ്മുമായി അകന്നു; പിബി യോഗത്തില്‍ വിമര്‍ശനം
ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നു കേരള ഘടകവും വിമര്‍ശിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം. മത ന്യൂനപക്ഷങ്ങള്‍ അകന്നുപോയതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായും സംസ്ഥാനഘടകം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് രണ്ടും താല്‍ക്കാലികമാണെന്നും റിപോര്‍ട്ടില്‍ വിശദമാക്കുന്നു. ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും പിബി യോഗം വിലയിരുത്തി. അതേസമയം, ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നു കേരള ഘടകവും വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്ക് ആവാമെന്ന ദേശീയ നേതൃത്വത്തിന്റെ അടവുനയമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇതും തിരിച്ചടിക്ക് ഒരു കാരണമായി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും തുടരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ലക്ഷ്യമിട്ടുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാട് യോഗത്തില്‍ ഉയര്‍ന്നാല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുങ്ങിയേക്കും.
RELATED STORIES
സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി
4 Oct 2023 5:01 AM GMTമഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMT