- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ ഇസ്ഹാഖ് വധം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
2019 ഒക്ടോബര്‍ 24 ന് അഞ്ചുടിയിലെ വിട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുകയായിരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വീട്ട് പരിസരത്ത് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപെടുത്തുകയായിരുന്നു.

പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ 2950 പേജുള്ള കുറ്റപത്രമാണ് അന്യേഷണ സംഘം ഇന്നലെ സമര്‍പ്പിച്ചത്. കൊല നടന്ന് 83 ദിവസം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ഇന്നലെ.
സിപിഎം പ്രവര്‍ത്തകരായ കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഹീസ്, ചെക്കാ മാടത്ത് മുഹമ്മദ് ഷഹവാസ്, ചീസാളിന്റെ പുരക്കല്‍ ശുഹദ്ദാദ്, വെളിച്ചാന്റെ പുരക്കല്‍ മശ്ഹൂദ്, കുപ്പന്റെ പുരക്കല്‍ താഹ മോന്‍, പൗറ കത്ത് സുഹൈല്‍, ചേക്കുമരക്കാരകത്ത് മുഹമ്മദ് ശര്‍ഹീദ്, ഏനിന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍, ഏനിന്റെ പുരക്കല്‍ അഫ്‌സല്‍ എന്നിവരാണ് ഒന്നു മുതല്‍ ഒമ്പത് വരെ പ്രതികള്‍.
കൊല, തെളിവ് നശിപ്പിക്കല്‍, മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കല്‍, ഗൂഡാലോചന, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2019 ഒക്ടോബര്‍ 24 നാണ് അഞ്ചുടിയിലെ വിട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നമസ്‌കാരത്തിന് പോവുകയായിരുന്ന ഇസ്ഹാഖിനെ വീട്ട് പരിസരത്ത് വെച്ച് രാഷ്ട്രീയ വിരോധത്താല്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപെടുത്തുകയായിരുന്നു. ജില്ല െ്രെകംബ്രാഞ്ച് ഡിവൈഎസ്പി എന്‍ വി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ താനൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍, എസൈമാരായ നവീന്‍ ഷാജി, എം വിജയന്‍, എഎസ്‌ഐ ഇ നവീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















