Sub Lead

താക്കൂര്‍ ബിജെപി നേതാവ് ദലിത് റിപോര്‍ട്ടറുടെ കാലുകള്‍ തല്ലിയൊടിച്ചു, കുടുംബത്തെ ആക്രമിച്ചു; നടപടിയെടുക്കാതെ യുപി പോലിസ്

ബഹുജന്‍ ഇന്ത്യ 24 ന്യൂസ് എന്ന ഹിന്ദി വാര്‍ത്താ ചാനലിലെ ജാന്‍പുര്‍ ജില്ലാ ബ്യൂറോ ചീഫ് സന്തോഷ് കുമാറിനെയാണ് ബിജെപി നേതാവ് യാദവേന്ദ്ര പ്രതാപ് സിംഗ് ക്രൂരമായി മര്‍ദ്ദിക്കുകയും കാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തത്.

താക്കൂര്‍ ബിജെപി നേതാവ് ദലിത് റിപോര്‍ട്ടറുടെ കാലുകള്‍ തല്ലിയൊടിച്ചു, കുടുംബത്തെ ആക്രമിച്ചു; നടപടിയെടുക്കാതെ യുപി പോലിസ്
X
ലഖ്‌നൗ: താക്കൂര്‍ വിഭാഗത്തില്‍നിന്നുള്ള ബിജെപി നേതാവ് ദലിത് മാധ്യമ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിക്കുകയും കുടുംബത്തെ ആക്രമിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാതെ ഉത്തര്‍പ്രദേശ് പോലിസ്. ബഹുജന്‍ ഇന്ത്യ 24 ന്യൂസ് എന്ന ഹിന്ദി വാര്‍ത്താ ചാനലിലെ ജാന്‍പുര്‍ ജില്ലാ ബ്യൂറോ ചീഫ് സന്തോഷ് കുമാറിനെയാണ് ബിജെപി നേതാവ് യാദവേന്ദ്ര പ്രതാപ് സിംഗ് ക്രൂരമായി മര്‍ദ്ദിക്കുകയും കാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.ജാന്‍പുര്‍ ജില്ലയിലെ ബിജെപിയുടെ മഹാരാജ്ഗഞ്ച് ഡിവിഷന്റെ തലവനാണ് സിംഗ്. ഠാക്കൂറുകളുടെ ദലിത് പീഡനവും ഗ്രാമത്തിലെ ദ്രോഹവും സംബന്ധിച്ച വാര്‍ത്തകള്‍ സന്തോഷ് പ്രസിദ്ധീകരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ്, പട്ടികജാതി പട്ടികവര്‍ഗ (പ്രിവന്‍ഷന്‍) ആക്റ്റിവിറ്റി ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ജൂലൈ പകുതിയോടെ പോലിസ് എഫ്‌ഐആര്‍

രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അതില്‍ നടപടിയെടുത്തിട്ടില്ല. 2021 മാര്‍ച്ച് മുതല്‍ താന്‍ ജാതീയമായ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നുണ്ടെന്ന് സന്തോഷ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, സന്തോഷ്, ഭാര്യ രേഷ്മ, പ്രദേശത്തെ മറ്റ് ദളിത് സമുദായ അംഗങ്ങള്‍ എന്നിവര്‍ പ്രാദേശിക പോലീസിനും ജില്ലാ ഭരണകൂടത്തിനും നിരവധി പരാതികള്‍ നല്‍കുകയും അവര്‍ നേരിടുന്ന ജാതീയ അക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും കുറ്റകൃത്യങ്ങള്‍ക്ക് അവനെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട് ആഗസ്ത് രണ്ട് മുതല്‍ സന്തോഷും കുടുംബവും ജൗന്‍പൂരിലെ ജില്ലാ കലക്ടറേറ്റിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിങ് സിംഗ് റിപ്പോര്‍ട്ടറെയും കുടുംബത്തെയും ലക്ഷ്യമിടാന്‍ തുടങ്ങിയത്. സന്തോഷിന്റെ ഗ്രാമമായ സവന്‍സയിലെ സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരുന്നു.

രേഷ്മ തിരഞ്ഞെടുപ്പില്‍ നിന്നു. സിംഗിന്റെ ഭാര്യ അനാമികയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒരു ദലിത് സ്ത്രീ തന്റെ ഭാര്യയെ വെല്ലുവിളിച്ചതില്‍ അസ്വസ്ഥനായ സിംഗും കൂട്ടാളികളും രേഷ്മയെയും സന്തോഷിനെയും തന്റെ നാമനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 'അവര്‍ വന്ന് തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കൊല്ലുമെന്ന് തന്നോട് പറഞ്ഞു'- സന്തോഷ് പറഞ്ഞു. തങ്ങള്‍ വളര്‍ത്തിയ ആടിനെ അവനും അവന്റെ ആളുകളും കടത്തിക്കൊണ്ടു പോയതായും സന്തോഷ് ആരോപിച്ചു.

മാര്‍ച്ച് 26ന് രേഷ്മ ഇതുസംബന്ധിച്ച് ജൗന്‍പൂരിലെ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും സന്തോഷ് ആരോപിച്ചു.


Next Story

RELATED STORIES

Share it