Sub Lead

സാങ്കേതിക തകരാറ്; കരിപ്പൂരില്‍നിന്ന് മസ്‌കത്തിലേക്ക് പോയ വിമാനം തിരിച്ചിറക്കുന്നു

സാങ്കേതിക തകരാറ്; കരിപ്പൂരില്‍നിന്ന് മസ്‌കത്തിലേക്ക് പോയ വിമാനം തിരിച്ചിറക്കുന്നു
X

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പോയ വിമാനം സാങ്കേതിക തകരാറ് കാരണം തിരിച്ചിറക്കുന്നു. 162 യാത്രക്കാരുമായി പുറപ്പെട്ട ഒമാന്‍ എയര്‍വേയേസിന്റെ 298ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കുന്നത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണെന്നും വിമാനത്തിന്റെ വെതര്‍ റഡാറിന് തകരാറുണ്ടായതാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.02നാണ് വിമാനം കരിപ്പൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വെതര്‍ റഡാര്‍ തകരാറിലായാല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലാതായി. മഴക്കാലമായതിനാല്‍ അത് അപകടസാധ്യതയുണ്ടാക്കിയേക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ കഴിഞ്ഞ ഒരു മണിക്കൂറായി വിമാനം കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്‍പസമയത്തിനുള്ളില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it