സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്

പാലക്കാട്: എലപുള്ളി സ്വദേശി ആര്എസ്എസ് പ്രവര്ത്തകന്റെ കൊലപാതകത്തിന് പിറകില് എസ്ഡിപിഐ ആണെന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണം അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും സംഭവത്തില് പാര്ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ പലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര് ചാലിപ്പുറം പ്രസ്താവനയില് അറിയിച്ചു.
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊല്ലപ്പെട്ട ആര്എസ്എസ് പ്രവര്ത്തകന് നിരവധി ക്രിമിനല് കേസുകളിലെ പ്രതിയാണ്. എലപ്പുള്ളി പ്രദേശത്ത് വര്ഷങ്ങളായി വിവിധ രാഷ്ട്രീയ പാര്ട്ടികളുമായി കൊല്ലപ്പെട്ട വ്യക്തി പ്രശ്നങ്ങളുണ്ട്. ഏത് ഘട്ടത്തിലും നാട്ടില് സമാധാനാന്തരീക്ഷം നിലനിര്ത്താനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. ബിജെപിയുടെ ആരോപണം തള്ളിക്കളഞ്ഞ് പോലിസ് സത്യസന്ധമായ അന്വേഷണം നടത്താന് തയ്യാറാവണമെന്നും ഷഹീര് ചാലിപ്പുറം ആവശ്യപ്പെട്ടു.
RELATED STORIES
ഗ്യാന്വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്കൊല വ്യാജം; പോലിസുകാര്ക്കെതിരേ...
20 May 2022 11:51 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന് തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMT