Sub Lead

ദുരൂഹതകള്‍ നിറഞ്ഞ കുടുംബ സര്‍വ്വേ നിര്‍ത്തിവെച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ

കുടുംബ സര്‍വ്വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്.പൗരത്വ വിഷയത്തില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ കേരള സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരമൊരു സര്‍വ്വേ നടക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ വര്‍ഷമാദ്യം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും എന്‍ആര്‍സിയുടെ തുടക്കമാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള വഴിവിട്ട നീക്കം.സര്‍വ്വേ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന അവാസ്ഥവമാണ് .കേന്ദ്ര സര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ സര്‍വ്വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നുണ്ട്

ദുരൂഹതകള്‍ നിറഞ്ഞ കുടുംബ സര്‍വ്വേ നിര്‍ത്തിവെച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന്  എസ്ഡിപിഐ
X

കൊച്ചി: പൗരത്വ നിയമത്തിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗനവാടി വര്‍ക്കര്‍മാരെ ഉപയോഗിച്ച് നടത്തുന്ന ദുരൂഹമായ കുടുംബ സര്‍വ്വേ നിര്‍ത്തിവച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി.കുടുംബ സര്‍വ്വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്.പൗരത്വ വിഷയത്തില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ കേരള സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരമൊരു സര്‍വ്വേ നടക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ വര്‍ഷമാദ്യം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും എന്‍ആര്‍സിയുടെ തുടക്കമാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള വഴിവിട്ട നീക്കം.

സര്‍വ്വേ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന അവാസ്ഥവമാണ് .കേന്ദ്ര സര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ സര്‍വ്വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നുണ്ട്.സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന ഫണ്ടുകളെല്ലാം കേന്ദ്ര സര്‍ക്കാറിന്റെതായിരിക്കെ, അംഗനവാടികളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറ്റം ചെയ്യുമെന്നുറപ്പാണ്.എന്‍പിആര്‍ ഉത്തരവ് മരവിപ്പിച്ച കേരളത്തില്‍ കേന്ദ്രം നല്‍കിയ ഫണ്ടും സ്മാര്‍ട്ട് ഫോണുമുപയോഗിച്ച് നടത്തുന്ന സര്‍വ്വേ നടപടികള്‍ എത്രയും വേഗം നിര്‍ത്തിവക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, എന്‍ കെ നൗഷാദ് പങ്കെടുത്തു.

Next Story

RELATED STORIES

Share it