'ഇസ്‌ലാമാണോ എന്നറിയാന്‍ ഡ്രസ്സൊക്കെ മാറ്റി നോക്കണമല്ലോ'; വര്‍ഗീയവിഷം ചീറ്റി ശ്രീധരന്‍പിള്ള(വീഡിയോ)

ഇസ്‌ലാമാകണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അറിയാന്‍ പറ്റും എന്നാണ് പരിഹാസച്ചിരിയോടെ ശ്രീധരന്‍ പിള്ള പറഞ്ഞത്.

ഇസ്‌ലാമാണോ എന്നറിയാന്‍ ഡ്രസ്സൊക്കെ മാറ്റി നോക്കണമല്ലോ; വര്‍ഗീയവിഷം ചീറ്റി ശ്രീധരന്‍പിള്ള(വീഡിയോ)ആറ്റിങ്ങല്‍:
അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പിന്നാലെ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷംചീറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും രംഗത്ത്. ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്‌ലിംകളെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന വിധത്തില്‍ പ്രസംഗിച്ചത്. സൈന്യം നടത്തുന്ന ആക്രമണങ്ങളെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ വിമര്‍ശിക്കുന്നു എന്ന ആരോപണം സമര്‍ഥിക്കാനുള്ള ശ്രമത്തിനിടെയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ''ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, മൂന്നു സ്ഥലങ്ങളില്‍ അങ്ങനെ ചെയ്ത് തിരിച്ചുവരുമ്പോള്‍ നമ്മുടെ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് മരിച്ചുകിടക്കുന്നവരൊക്കെ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്‌ലാമാകണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അറിയാന്‍ പറ്റും എന്നാണ് പരിഹാസച്ചിരിയോടെ ശ്രീധരന്‍ പിള്ള പറഞ്ഞത്. നേരത്തേ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പത്രികാ സമര്‍പ്പണ വേളയില്‍ ലീഗ് പതാകയുയര്‍ത്തിയതിനെ പാക് പതാക വീശിയെന്നു വ്യാജപ്രചാരണം നടത്തുകയും വയനാട് പാകിസ്താനിലാണോയെന്ന് അമിത്ഷാ തന്നെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി മേനകാ ഗാന്ധി കഴിഞ്ഞ ദിവസമാണ് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചത്. ഇതിനു പിന്നാലെയാണ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്.

വീഡിയോ കടപ്പാട്: ജയ്ഹിന്ദ് ടിവി
RELATED STORIES

Share it
Top