Sub Lead

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം: രാജ്ഭവനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം: രാജ്ഭവനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്
X

തിരുവനന്തപുരം: കര്‍ഷകരുടെ സമരം വിജയിക്കേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ ഏകാധിപത്യ നയങ്ങളും നിയമങ്ങളും കര്‍ഷരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ്. കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും വെല്‍ഫെയര്‍പാര്‍ട്ടി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ശക്തമായി ആവശ്യമുന്നയിച്ചിട്ടും ചര്‍ച്ചക്ക് തയ്യാറാകാതെയാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. മോദിസര്‍ക്കാര്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുകയും പാര്‍ലമെന്റി സംവിധാനത്തോട് അനാദരവ് കാട്ടുകയുമാണ്. സമരത്തെ ദുര്‍ബലപ്പെടുത്താന്‍ പല തന്ത്രങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുകയാണ്. മോദി അനുകൂല മാധ്യമങ്ങളെ ഉപേയാഗിച്ചുള്ള നീക്കമാണ് ഇതിലൊന്ന്. സമരക്കാരെ ഖലിസ്ഥാന്‍ വാദികളാക്കി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാഷനല്‍ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ നേതാവ് പി ടി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ്, ദേശീയ സെക്രട്ടറി ഇ സി ആയിഷ, എഫ് ഐടിയു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എന്‍ എം അന്‍സാരി സംബന്ധിച്ചു. പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉഷാ കുമാരി, ഗണേഷ് വടേരി, പ്രേമ ജി പിഷാരടി, മിര്‍സാദ് റഹ്മാന്‍, സഫീര്‍ ഷാ നേതൃത്വം നല്‍കി.

Solidarity for farmers protest: Welfare Party march to Raj Bhavan

Next Story

RELATED STORIES

Share it