- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യോമപാതയില്‍ ഭാഗിക ഇളവുകള്‍; നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് തുടക്കം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികള്‍ മാര്‍ച്ച് അഞ്ചിന് ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ഡല്‍ഹി - ജിദ്ദ- ഡല്‍ഹി (AI2255/2256), മുംബൈ- ജിദ്ദ -മുംബൈ (AI2251/2252), മുംബൈ - ജിദ്ദ - മുംബൈ (AI2245/2246) എന്നീ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നാളെ (മാര്‍ച്ച് 5) പുനരാരംഭിക്കും. ഇതിനു പുറമേ മുംബൈ-ദുബായ്-ഡല്‍ഹി റൂട്ടില്‍ നാളെ ബോയിങ് 777 വിമാനം (AI909ഉ/996D) സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
വ്യോമപാതയില്‍ ഭാഗിക ഇളവുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങി. എന്നാല്‍ പൂര്‍ണതോതിലേക്കെത്താന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 28ന് മുന്‍പെടുത്ത ടിക്കറ്റുകള്‍ക്കു സൗജന്യ റീഷെഡ്യൂളിങ് അല്ലെങ്കില്‍ ഫുള്‍ റീഫണ്ട് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റ്, ബ്രിട്ടന്‍, യൂറോപ്പ് സര്‍വീസുകള്‍ക്കാണ് ഇത് ബാധകം.
കൊച്ചിയില്‍നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ ദുബായ് സര്‍വീസ് റദ്ദാക്കി; എയര്‍ ഇന്ത്യയുടെ മസ്‌കത്ത് വിമാനം രാത്രി
വിവിധ കമ്പനികളുടെ സര്‍വീസുകള്‍ ഇങ്ങനെ
എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളെ മസ്‌കത്തുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ മാര്‍ച്ച് അഞ്ചിനു തുടരും.
റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കും മാര്‍ച്ച് 5 മുതല്‍ 7 വരെ പ്രത്യേക സര്‍വീസ് നടത്തും.
സമയക്രമം: കൊച്ചി (പുലര്‍ച്ചെ 4.25) റാസല്‍ഖൈമ (രാവിലെ 8.55), റാസല്‍ഖൈമ (രാവിലെ 9.55) കൊച്ചി (ഉച്ചയ്ക്ക് 1.55), മുംബൈ (ഉച്ചയ്ക്ക് 2.25) റാസല്‍ഖൈമ (വൈകിട്ട് 5.45), റാസല്‍ഖൈമ (വൈകിട്ട് 6.55ന്) മുംബൈ (വൈകിട്ട് 10.45), ഡല്‍ഹി (പുലര്‍ച്ചെ 4.35) റാസല്‍ഖൈമ (രാവിലെ 8.35), റാസല്‍ഖൈമ (രാവിലെ 9.35) ഡല്‍ഹി (ഉച്ചയ്ക്ക് 1.35).
ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും മാര്‍ച്ച് 7 വരെ മസ്‌കത്തില്‍ നിന്ന് അധികസര്‍വീസുകളുണ്ടാകും.
സമയക്രമം: മുംബൈ (വൈകിട്ട് 6) മസ്‌കത്ത് (വൈകിട്ട് 8), മസ്‌കത്ത് (വൈകിട്ട് 9) മുംബൈ (പുലര്‍ച്ചെ 2), ഡല്‍ഹി (രാവിലെ 9.55ന്) മസ്‌കത്ത് (രാവിലെ 11.50), മസ്‌കത്ത് (ഉച്ചയ്ക്ക് 12.50) ഡല്‍ഹി (വൈകിട്ട് 6). അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയമാണ് ബ്രാക്കറ്റിലുള്ളത്.
എയര്‍ ഇന്ത്യ: ടൊറന്റോ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശകമ്പനികളുടെ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അധിക സര്‍വീസ് നടത്തും. മാര്‍ച്ച് 11 വരെ ഡല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ 3 അധിക സര്‍വീസ്. മാര്‍ച്ച് 10 വരെ ഡല്‍ഹി ഫ്രാങ്ക്ഫര്‍ട്ട് റൂട്ടില്‍ 3 സര്‍വീസും ഡല്‍ഹിപാരിസ് റൂട്ടില്‍ ഒരു ഫ്‌ലൈറ്റും ക്രമീകരിച്ചു.
സമയക്രമം: ഡല്‍ഹി (ഉച്ചയ്ക്ക് 12) ടൊറന്റോ (വൈകിട്ട് 10.35), ടൊറന്റോ (പുലര്‍ച്ചെ 12.20) ഡല്‍ഹി (പുലര്‍ച്ചെ 12.50), ഡല്‍ഹി (ഉച്ചയ്ക്ക് 12.30) ഫ്രാങ്ക്ഫര്‍ട്ട് (വൈകിട്ട് 5.50), ഫ്രാങ്ക്ഫര്‍ട്ട് (വൈകിട്ട് 7.20) ഡല്‍ഹി (രാവിലെ 8.50), ഡല്‍ഹി (ഉച്ചയ്ക്ക് 2.30) പാരിസ് (വൈകിട്ട് 8.40), പാരിസ് (വൈകിട്ട് 10.15 ഉച്ചയ്ക്ക് 12)
ഇന്‍ഡിഗോ: മസ്‌കത്ത്, ജിദ്ദ, മദീന, ആതന്‍സ്, ദുബായ്, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ ആരംഭിച്ചു. അനുമതി ലഭിച്ചാല്‍ മാര്‍ച്ച് 5 മുതല്‍ യുഎഇയില്‍ നിന്ന് അധികസര്‍വീസുകള്‍ നടത്തും.
.ആകാശ: ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്നലെ സര്‍വീസ് നടത്തി. മാര്‍ച്ച് 5 മുതല്‍ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസ് നടത്തും. ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ഇന്നുമുണ്ടാകില്ല.
മാര്‍ച്ച് അഞ്ചിലെ സമയക്രമം: മുംബൈ ജിദ്ദ (വൈകിട്ട് 7.20ന് പുറപ്പെടും), ജിദ്ദ മുംബൈ (വൈകിട്ട് 11.55ന് പുറപ്പെടും), ബെംഗളൂരു ജിദ്ദ (വൈകിട്ട് 6.25ന് പുറപ്പെടും), ജിദ്ദ ബെംഗളൂരു (വൈകിട്ട് 11.30).
എമിറേറ്റ്‌സ്: ദുബായില്‍ നിന്നുള്ള ചില സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഭൂരിഭാഗം സര്‍വീസുകളും മാര്‍ച്ച് 7 വരെയുണ്ടാകില്ലെന്ന് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















