Sub Lead

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലിയുമായി പിന്‍വലിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിന്‍വലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നല്‍കിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രോഗികളുടെയും വിദ്യാര്‍ത്ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അടുത്ത ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിര്‍ത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. ഒരാഴ്ചയ്ക്കകം ഉറപ്പു നല്‍കിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.

Next Story

RELATED STORIES

Share it