World

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം; 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു, 150 പേരെ കാണാനില്ല

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം; 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു, 150 പേരെ കാണാനില്ല
X

കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 80 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ലങ്കന്‍ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാന്‍ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നത്. കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു.



Next Story

RELATED STORIES

Share it