Sub Lead

ജിന്ന കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗം: പരാമര്‍ശം നാക്കുപിഴയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

മഹാത്മാഗാന്ധി മുതല്‍ മുഹമ്മദലി ജിന്നവരെ കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗമാണെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായെത്തിയത്.

ജിന്ന കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗം: പരാമര്‍ശം നാക്കുപിഴയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
X

പട്‌ന: മുഹമ്മദലി ജിന്നയുമായി ബന്ധപ്പെട്ട തന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. മഹാത്മാഗാന്ധി മുതല്‍ മുഹമ്മദലി ജിന്നവരെ കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗമാണെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായെത്തിയത്.

മഹാത്മാഗാന്ധി മുതല്‍ മൗലാനാ ആസാദ് വരെയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ നാക്ക് പിഴ സംഭവിച്ച് മുഹമ്മദലി ജിന്ന എന്നായിപ്പോകുകയായിരുന്നു എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ നാക്കു പിഴ. പാകിസ്താന്‍ രാഷ്ട്രപിതാവിന്റെ പേര് കോണ്‍ഗ്രസ് നേതാക്കളുടെ പേരിനൊപ്പം പരാമര്‍ശിച്ചത് വിവാദമായതോടെയാണ് സിന്‍ഹ വിശദീകരണവുമായി രംഗത്തുവന്നത്.

മഹാത്മാ ഗാന്ധി മുതല്‍ സര്‍ദാര്‍ പട്ടേല്‍, മുഹമ്മദലി ജിന്ന, ജവഹര്‍ലാല്‍ നെഹറു വരെ ... ഇതായിരുന്നു അവരുടെ പാര്‍ട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിലും പ്രധാന പങ്ക് വഹിച്ചവരാണ് അവര്‍. താന്‍ കോണ്‍ഗ്രസിലെത്തിയതിനും കാരണം ഇതാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രസംഗ മധ്യേ വ്യക്തമാക്കിയിരുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് ബിജെപിയില്‍നിന്നു തെറ്റിപ്പിരിഞ്ഞ സിന്‍ഹ കോണ്‍ഗ്രസ് കൂടാരത്തിലെത്തിയത്.

Next Story

RELATED STORIES

Share it