കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു
BY BSR4 Oct 2023 6:27 AM GMT
X
BSR4 Oct 2023 6:27 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹാ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപം അപകടം. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍13എ ഡബ്ല്യു4964 ബുള്ളറ്റും എതിരേ വരികയായിരുന്ന കെഎല്‍13എആര്‍1432 സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ മദ്‌റസ വിട്ട് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. കണ്ണപുരം പോലിസ് സ്ഥലത്തെത്തി.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT