Sub Lead

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി
X

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്ര ഏജന്‍സിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും അന്വേഷിക്കണോ എന്ന കാര്യവും കേന്ദ്ര ഏജന്‍സിയാണ് തീരുമാനിക്കേണ്ടത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കേണ്ട കേസല്ല ഇത്. അന്വേഷണം എങ്ങനെ വേണം എന്നത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും യച്ചൂരി ദില്ലിയില്‍ പറഞ്ഞു. തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസ് കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി വ്യക്തമാക്കി. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് അനുമതി ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎയ്ക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.


sitaram yechury response in gold smuggling case

Tags: sitaram yechury gold smuggling case



Next Story

RELATED STORIES

Share it