Sub Lead

ബിജെപിയുടെ നിയമവിരുദ്ധ 'റോസ്ഗാര്‍ മേളകള്‍' നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന

ബിജെപിയുടെ നിയമവിരുദ്ധ റോസ്ഗാര്‍ മേളകള്‍ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന
X

മുംബൈ: ബിജെപിയുടെ നിയമവിരുദ്ധവും അധാര്‍മികവുമായ റോസ്ഗാര്‍ മേളകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന. കേന്ദ്രത്തിലെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘടിപ്പിച്ച ഗ്രാന്റ് പരിപാടിയായ റോസ്ഗാര്‍ മേളയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. 75,000 യുവാക്കള്‍ക്ക് നിയമനം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരാഴ്ച മുമ്പ് രാജ്യവ്യാപകമായി 'റോസ്ഗാര്‍ മേളകള്‍' ആരംഭിച്ചത്.

ഇതിനെതിരേയാണ് ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗം ദേശീയ വക്താവ് കിഷോര്‍ തിവാരി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. സിവില്‍ സര്‍വീസുകള്‍, സൈനിക വിഭാഗം, ബിജെപി ബാങ്ക്, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ബാധമായ നിയമങ്ങള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്ത് ഇന്ത്യയിലുടനീളം ഒരേസമയം സംഘടിപ്പിച്ച ജംബോ മേളയില്‍ പങ്കെടുത്തത്. ഈ സ്ഥാപനങ്ങളുടെയെല്ലാം സര്‍വീസ് റൂള്‍സ് രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം പരിപാടികള്‍ 'അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല.

ഭരണകക്ഷിയായ ബിജെപിക്ക് മാത്രമായാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാരും പരിപാടിയില്‍ ഹാജരായിട്ടിരുന്നില്ല. മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ (മുംബൈ), നാരായണ്‍ റാണെ (പൂനെ), രാംദാസ് അതാവാലെ (നാഗ്പൂര്‍) എന്നിവരാണ് ഒക്‌ടോബര്‍ 22 ന് വിവിധ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന റോസ്ഗാര്‍ മേളകള്‍ക്ക് നേതൃത്വം നല്‍കിയത്. 800 യുവാക്കള്‍ക്കാണ് മേളയില്‍ നിയമന കത്ത് നല്‍കിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി അംഗത്തിന്റെ കൈകളില്‍ നിന്ന് നിയമന കത്തുകള്‍ വിതരണം ചെയ്യുന്നത് നിരോധിക്കുന്ന സേവന ചട്ടങ്ങളുടെ ലംഘനമാണുണ്ടായിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കമ്മീഷന്‍ ഇതിനകം തന്നെ ആരംഭിച്ചതിനാല്‍ ഇത് അധാര്‍മികമാണെന്ന് ഹരജിയില്‍ പറയുന്നു. ഭരണകക്ഷിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ നിയമവിരുദ്ധം മാത്രമല്ല, സുപ്രിംകോടതിയുടെ നിരവധി വിധികള്‍ക്കും കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണ്.

പൊതുഫണ്ട് ചെലവഴിച്ചും എല്ലാ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും സുപ്രിംകോടതി ഉത്തരവുകളും ലംഘിച്ച് റോസ്ഗാര്‍ മേളകള്‍ സംഘടിപ്പിക്കാന്‍ എല്ലാ സര്‍ക്കാര്‍ സംഘടനകളും നിര്‍ബന്ധിതരായിരിക്കുകയാണ്. ഭാവിയിലെ എല്ലാ റോസ്ഗാര്‍ മേളകളും ഉടന്‍ നിരോധിക്കണം. ബിജെപിക്ക് മുന്‍തൂക്കം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൊതുചെലവില്‍ നടത്തുന്ന രാഷ്ട്രീയ പ്രേരിത തൊഴില്‍ മേളകള്‍ക്ക് ആരാണ് അംഗീകാരം നല്‍കിയതെന്ന് അന്വേഷിക്കണമെന്നും നിവേദനത്തില്‍ തിവാരി ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് അവരുടെ സ്വന്തം മെറിറ്റിലല്ല, മറിച്ച് ബിജെപിയുടെ മര്യാദ കൊണ്ടാണെന്ന പ്രതീതിയാണ് തൊഴില്‍ പരിപാടികള്‍ നടത്തിയ രീതി നല്‍കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it