ഷഹീദ് ഷാന്‍ അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ കൊട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷഹീദ് ഷാന്‍ അനുസ്മരണം ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. നിര്‍ഭയത്വത്തിന്റ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചപ്പോള്‍ വിളറിപൂണ്ട സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഫാഷിസത്തിന് വളരാന്‍ വെള്ളവും, വളവും കൊടുത്ത് വളര്‍ത്തിയത് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളാണ് എന്ന് സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സാദിഖ് മന്നാനി, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഡ്വ: സിപി അജ്മല്‍, എസ് ഡി റ്റി യു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയഷഹീര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ യു നവാസ്, ജില്ലാ ഖജാന്‍ജി കെ എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസാം ഇത്തി പുഴ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍ സ്വാഗതവും, പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ് ഇടക്കുന്നം നന്ദിയും പറഞ്ഞു.
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT