Sub Lead

ആഭ്യന്തര മന്ത്രിയായത് താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെ; ചെന്നിത്തലയ്‌ക്കെതിരേ സെന്‍കുമാര്‍

ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ

ആഭ്യന്തര മന്ത്രിയായത് താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെ; ചെന്നിത്തലയ്‌ക്കെതിരേ സെന്‍കുമാര്‍
X

തൃശൂര്‍: സെന്‍കുമാറിനെ ഡിജിപിയാക്കിയതു തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ ഏറ്റുപറച്ചിലിനു പിന്നാലെ ചെന്നിത്തലയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുള്ളതിനിലാണ് അദ്ദേഹം മുസ് ലിംകളുടെ രക്ഷകനായി എത്തിയിരിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. നന്മയുള്ളവരാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാവേണ്ടത്. അല്ലാതെ ഇവരെ പോലെയുള്ളവരല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലായിരുന്നു പരാമര്‍ശം. തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ല. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്. ആവശ്യത്തിനനുസരിച്ച് താന്‍ ഇനിയും പറയും. ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it