മെഡിക്കൽ കോളജിലെ അധികൃതരുടെ അനാസ്ഥക്കെതിരെ എസ്ഡിപിഐ ധർണ നടത്തും
തൃശൂർ : മുളംകുന്നത്തുകാവ് മെഡിക്കൽ കോളജിൽ അധികൃതർകാണിക്കുന്ന അനാസ്ഥക്കും അപര്യാപ്തക്കുമെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ജനുവരി 17 രാവിലെ 10ന് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളജിൽ ചട്ടപ്രകാരം യോഗ്യതയുള്ള സൂപ്രണ്ടിനെ നിയമിക്കുക,
ആശുപത്രി വികസന സമിതി യോഗം ചേർന്ന് നിയമപ്രകാരം കാര്യങ്ങൾ നടത്തുക, പിൻവാതിൽ നിയമനങ്ങൾ റദ്ധാക്കുക,
വിവിധ വകുപ്പുകളിൽ ഒഴിവുകൾ നികത്തുക,
അർബുദ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക,
കാന്റീൻ തുറന്നു പ്രവർത്തിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് ധർണ ഉദ്ഘാടനം ചെയ്യും.
ജില്ലാ വൈസ് പ്രസിഡന്റ് ഇ .എം ലത്തീഫ് അധ്യക്ഷത വഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി
അഷറഫ് വടക്കൂട്ട് ,
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ
ഉമർ മുക്താർ,
വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഖാദർ എന്നിവർ സംസാരിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ തിയ്യത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആസിഫ് അബ്ദുല്ല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT