ജില്ല വിഭജനം: ജില്ലയിലെ ജനപ്രതിനിധികള്‍ മൗനം വെടിയണം- എസ് ഡി പി ഐ
മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും നിസ്സംഗത വെടിഞ്ഞ് ഒറ്റക്കെട്ടായി തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ല പ്രസി. സി പി എ ലത്തീഫ് പ്രസ്ഥാവിച്ചു.

തിരൂര്‍: ജനസാന്ദ്രത മൂലം വീര്‍പ് മുട്ടുന്ന ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തമായിട്ടും മൗനം അവലംഭിക്കുന്ന മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും നിസ്സംഗത വെടിഞ്ഞ് ഒറ്റക്കെട്ടായി തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ല പ്രസി. സി പി എ ലത്തീഫ് പ്രസ്ഥാവിച്ചു. തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ സി നസീര്‍ നയിക്കുന്ന ലോങ് മാര്‍ച്ച് രണ്ടാം ദിവസത്തില്‍ തിരൂര്‍ ആലുങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 48 ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ല ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തും വികസനത്തിന്റെ കാര്യത്തില്‍ പതിനാലാം സ്ഥാനത്തുമാണ്.
ഉപമുഖ്യമന്ത്രി മുതല്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഇടത്, വലത് മന്ത്രിമാരെ തിരഞ്ഞെടുത്തയച്ച മലപ്പുറത്തെ ജനങ്ങളെ വോട്ടു ചെയ്യാന്‍ മാത്രമാണ് മുന്നണികള്‍ കാലങ്ങളായി ഉപയോഗിക്കുന്നത്. എന്നാല്‍ അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് തിരിച്ചറിഞ്ഞ് കൊണ്ട് ജില്ല വിഭജിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് നില്‍ക്കാതെ ഒറ്റക്കെട്ടായി മുഴുവന്‍ ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നും തിരൂര്‍ ജില്ലക്കായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജില്ലയിലെ മുഴവന്‍ എംപ്ലോയിസുകളും ശക്തമായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ജാഥ ക്യാപ്റ്റന്‍ കെ സി നസീര്‍, ജില്ല വൈസ് പ്രസി. ഇഖ്‌റാമുല്‍ ഹഖ്, ജനറല്‍ സിക്രട്ടറി എ കെ മജീദ്, ട്രഷര്‍ സൈതലവി ഹാജി, സിക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ അലവി കണ്ണംകുളം, അഷ്‌റഫ് പുത്തനത്താണി, അന്‍വര്‍ പഴഞ്ഞി, പി കെ മരക്കാര്‍, ഹമീദ് പരപ്പനങ്ങാടി, സദഖത്തുള്ള താനൂര്‍, ഷരീ ഖാന്‍ വേങ്ങര, കല്ലന്‍ അബുബക്കര്‍ നേതൃത്വം നല്‍കി.നാളെ (ബുധന്‍) വൈലത്തൂരില്‍ നിന്ന് തുടങ്ങി കോട്ടക്കലില്‍ സമാപിക്കും.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT