എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
BY APH12 April 2021 9:42 AM GMT
X
APH12 April 2021 9:42 AM GMT
നാറാത്ത് (കണ്ണൂര്‍): ബിജെപി ഓഫിസ് പരിസരത്തുനിന്ന് ബോംബ് പിടിച്ച സംഭവത്തില്‍ പോലിസ് കാണിച്ച നിസ്സംഗതയില്‍ പ്രതിഷേധിച്ചതിനു പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 2017 മാര്‍ച്ച് 15ന് നാറാത്ത് പാമ്പുരുത്തി റോഡിനു സമീപത്തെ ബിജെപി ഓഫിസിനടുത്തുള്ള കാട്ടില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
എന്നാല്‍ പോലിസ് നിസ്സാരവല്‍ക്കരിക്കുകയും നടപടികള്‍ സ്വീകരിക്കാത്തതിലും നാറാത്ത് ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിന്നു നേതൃത്വം നല്‍കിയ എസ്ഡിപിഐ പ്രവര്‍ത്തകരായ നൗഷാദ് പുന്നക്കല്‍, മുസ്തഫ നാറാത്ത്, റൗഫ് നാറാത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ മയ്യില്‍ പോലിസ് ചുമത്തിയ കേസിലാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി എല്ലാവരെയും വെറുതെ വിട്ടത്.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. സാബു ഹാജരായി.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT