സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട കോടതി സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം:  എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
തൃശൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വധശ്രമക്കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു. കുന്ദംകുളം പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി ഷെമീര്‍, ഷറഫുദ്ധീന്‍ കരിക്കാട്, ഷാഫി കരിക്കാട്, സൈഫുദ്ധീന്‍ തങ്ങള്‍, സദറുദ്ധീന്‍ തങ്ങള്‍ എന്നിവരെയാണ് കുറ്റക്കാരല്ലന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍ ജഡ്ജി കെ എന്‍ ഹരികുമാര്‍ വെറുതെവിട്ടത്. 2014 ജനുവരി 17ന് പെരുമ്പിലാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ഇതില്‍ സിപിഎം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു.

പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് നടന്ന സിപിഎം രാപ്പകല്‍ സമരപന്തലിനടുത്ത് വെച്ചാണ് സംഭവം. സമരപന്തലിനടുത്തു കൂടി നടന്നു പോകുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനെതിരേയും കുന്നംകുളം പോലിസ് കേസെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട കോടതി സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ചു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ എം പി അബ്ദുല്‍ ലത്തീഫ് മഞ്ചേരി, അഡ്വ. കെ പി ബക്കര്‍ എന്നിവര്‍ ഹാജരായി.

RELATED STORIES

Share it
Top