- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി
യുഎഇ, വിയറ്റ്‌നാം, എത്യോപ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം.
റിയാദ്: നാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. കൊവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് വിലക്ക്. യുഎഇ, വിയറ്റ്‌നാം, എത്യോപ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനം. സമാന നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇളവ് ചെയ്തിരുന്നു. ഇവിടേക്ക് സൗദി പൗരന്‍മാര്‍ പോകുന്നതിനും വിലക്കുണ്ട്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേഗം തിരിച്ചെത്തണം. നാട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഞായറാഴ്ച രാത്രി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
സൗദി പൗരന്‍മാര്‍ക്ക് വീണ്ടും തിരിച്ചെത്താന്‍ സൗകര്യമുണ്ടാകും. എന്നാല്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ആര്‍ക്കും അനുവദിക്കില്ല. ഉടന്‍ തിരിച്ചുവരാം എന്ന ഉദ്ദേശത്തോടെ സൗദിയില്‍ നിന്ന് യുഎഇയിലേക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് തിരിച്ചടിയാകും. മാത്രമല്ല. സൗദിയിലേക്കുള്ള യാത്രയ്ക്ക് നിരവധി ഇന്ത്യക്കാര്‍ എത്യോപ്യ വഴി സ്വീകരിച്ചിരുന്നു. എത്യോപ്യയില്‍ എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് വിമാനം കയറിയിരുന്നത്. ഇങ്ങനെ നിരവധിയാളുകള്‍ ക്വാറന്റൈനില്‍ കഴിയവെയാണ് സൗദിയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്.
ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് തിരിച്ചെത്താന്‍ സാധിക്കുക. ഞായറാഴ്ച രാത്രി മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. അതുകൊണ്ടുതന്നെ പലരും തിടുക്കത്തില്‍ സൗദിയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്. സൗദിയില്‍ ഇതുവരെ അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 7800 പേര്‍ മരിക്കുകയും ചെയ്തു. നേരത്തെ ചില രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങള്‍ 13 ആയി.
RELATED STORIES
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ട: കേന്ദ്രം സുപ്രിം...
3 Oct 2024 6:07 PM GMTരണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രക്ഷയില്ല; കലിംഗയിലും...
3 Oct 2024 5:32 PM GMTഎഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMT