Sub Lead

സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; കൊച്ചിയിലെത്തിക്കും

കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.

സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; കൊച്ചിയിലെത്തിക്കും
X
കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. സനുമോഹനെ പോലീസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ തിരിച്ചറിയപ്പെട്ടത്. തുടര്‍ന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കര്‍ണ്ണാടക പോലിസിന്റെ സഹായത്തോടെ വ്യാപക തിരച്ചില്‍നടത്തിയാണ് ഇയാളെ പിടികൂടിയത്. സനു മോഹനുമായുള്ള കേരള പോലിസ് സംഘം തലപ്പാടി അതിര്‍ത്തി പിന്നിട്ടെന്നാണ് വിവരം. വൈകീട്ടോടെ കൊച്ചിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.




Next Story

RELATED STORIES

Share it