Sub Lead

സാദിഖലി തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം നാളെ

നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

സാദിഖലി തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം നാളെ
X

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും. നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതേസമയം, അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

വൈകീട്ടോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീവി എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍ അബ്ബാസലി ശിഹാബ് തങ്ങള്‍, മുല്ല ബീവി എന്നിവരും സഹോദരങ്ങളാണ്.

ഒട്ടേറെ മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അധ്യക്ഷനും ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി തങ്ങള്‍.

Next Story

RELATED STORIES

Share it