Sub Lead

എസ് പി അമീര്‍ അലി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ്; കെ ടി അലവി ജനറല്‍ സെക്രട്ടറി

എസ് പി അമീര്‍ അലി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ്; കെ ടി അലവി ജനറല്‍ സെക്രട്ടറി
X

പാലക്കാട്: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രതിനിധി സഭ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയില്‍ നടന്ന പ്രതിനിധി സഭയില്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ.സി എച്ച് അഷ്‌റഫ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി എസ് പി അമീര്‍ അലി (ജില്ലാ പ്രസിഡന്റ്) കെ ടി അലവി (ജില്ലാ ജനറല്‍ സെക്രട്ടറി), എം ഉസ്മാന്‍, സുലൈഖ റഷീദ് (വൈസ് പ്രസിഡന്റുമാര്‍) സഹീര്‍ ബാബു, വാസു വല്ലപ്പുഴ, അഷിത നജീബ് (സെക്രട്ടറിമാര്‍), കെ ടി അലി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി ഇ എസ് ഖാജാ ഹുസൈന്‍, സക്കീര്‍ ഹുസൈന്‍, മണികണ്ഠന്‍ കൊല്ലങ്കോട്, ഷമീര്‍ ആലുങ്കല്‍, മേരി എബ്രഹാം, സുലൈമാന്‍ പാലക്കാട്, ശരീഫാ അബൂബക്കര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it