Sub Lead

ജെഎന്‍യു അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍

രാജ്യത്തെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്.

ജെഎന്‍യു അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍
X

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിക്കെതിരേ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി. ജെഎന്‍യുവിന്‍റെ ഡിഎന്‍എ എക്കാലത്തും രാജ്യവിരുദ്ധമായിരുന്നു. ജെഎന്‍യുവിനെ നവീകരിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ചെന്നൈയില്‍ തുഗ്ലക് മാസികയുടെ 50ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഗുരുമൂര്‍ത്തി.

ജെഎന്‍യു സ്ഥാപിച്ചതിന്‍റെ പശ്ചാത്തലം തന്നെ ഇന്ത്യ വിരുദ്ധമാണ്. രാജ്യത്തെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ദിരഗാന്ധിയെ പിന്തുണച്ചതിനാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അവർക്ക് അനുവദിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നൂര്‍ ഹസനാണ് ജെഎന്‍യുവിന്‍റെ പിറവിക്ക് പിന്നില്‍. പിന്നീട് ജെഎന്‍യു കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ തിരിഞ്ഞു.

1982ല്‍ പോലിസ് കാംപസില്‍ കയറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. 43 ദിവസമാണ് കാംപസ് അടച്ചിട്ടത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധമാണ്. അക്കാര്യം എല്ലാവര്‍ക്കും അറിയാം. ജെഎന്‍യു നവീകരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസംഗം.

ജെഎന്‍യുവിനെതിരേ സംഘപരിവാര്‍-ബിജെപി നേതാക്കള്‍ നേരത്തെയും രംഗത്തുവന്നിരുന്നു. സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജെഎന്‍യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കളും സംഘപരിവാര്‍ നേതാക്കളും ഉന്നയിച്ചത്. ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ നടി ദീപിക പദുകോണിനെതിരെയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it