Kannur

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍; 50ലധികം വീടുകളില്‍ വെള്ളം കയറി

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍;  50ലധികം വീടുകളില്‍ വെള്ളം കയറി
X

കണ്ണൂര്‍: ആറളം മേഖലയില്‍ മലവെള്ള പാച്ചില്‍. വനമേഖലയില്‍ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാര്‍പ്പിച്ചു. 50ലധികം വീടുകളില്‍ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകള്‍ മൂന്നു മീറ്റര്‍ വീതവും ഒരു ഷട്ടര്‍ രണ്ടര മീറ്ററും ഉയര്‍ത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്.



Next Story

RELATED STORIES

Share it