Idukki

കനത്ത മഴ; ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി മരിച്ചു

കനത്ത മഴ; ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി മരിച്ചു
X

നെടുങ്കണ്ടം: ഇടുക്കിയില്‍ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് തേവാരം സ്വദേശി ലീലാവതി (60) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു അപകടം. ഉടുമ്പന്‍ചോല കല്ലുപാലത്ത് സ്വകാര്യ ഏലം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ ദിവസേന ജോലിക്കായി വന്നു പോകുന്ന തൊഴിലാളി സംഘത്തില്‍പ്പെട്ട ആളായിരുന്നു ലീലാവതി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്റ്റേറ്റില്‍ നിന്നിരുന്ന ഉണക്ക മരം കടപുഴകി തൊഴിലാളി സംഘത്തിന് നേരെ വീഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ മരം ലീലാവതിയുടെ മേല്‍ പതിച്ചു. ലീലാവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പന്‍ചോല പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Next Story

RELATED STORIES

Share it