മസ്ജിദില്‍ പന്നിയിറച്ചി കൊണ്ടിട്ടു; അഞ്ച് ആര്‍എസ്എസുകാര്‍ പിടിയില്‍

ബൈന്ദൂര്‍: കര്‍ണാടകയിലെ കിരിമഞ്ചേശ്വര്‍ നൂര്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ പന്നിയിറച്ചി അവശിഷ്ടങ്ങള്‍ തള്ളി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നവീന്‍ കര്‍വി (24), ശ്രീധര്‍ കര്‍വി (25), രാഘവേന്ദ്ര കര്‍വി (23), രവിചന്ദ്ര (34), നാഗരാജ് (28) എന്നിവരെയാണ് ബൈന്ദൂര്‍ പോലിസ് അറസ്റ്റു ചെയ്തത്. കുന്താപുര ബൈന്ദൂരിലെ മസ്ജിദിന് മുന്നില്‍ പന്നിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ തള്ളിയ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. ജനുവരി 14ന് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ ഇവര്‍ പന്നി ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ തള്ളുകയായിരുന്നു. എന്നാല്‍ സമീപത്തെ സിസിടിവിയില്‍ ഇത് പതിഞ്ഞിരുന്നു. ദൃശ്യം കേന്ദ്രീകരിച്ച് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലിസ് അറസ്റ്റു ചെയ്തത്. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT