Sub Lead

ക്ഷേത്രം തകര്‍ക്കല്‍: ബനാറസ് ഹിന്ദു സര്‍വകലാശാല പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി വിവാദം

ഗ്യാന്‍വാപി മസ്ജിദ് -ആദി വിശ്വേശ്വര്‍ ക്ഷേത്ര തര്‍ക്കം സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ വിവാദ ചോദ്യം പരീക്ഷ പേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രം തകര്‍ക്കല്‍: ബനാറസ് ഹിന്ദു സര്‍വകലാശാല പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി വിവാദം
X

വാരണാസി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ (ബിഎച്ച്‌യു) അടുത്തിടെ നടന്ന എംഎ ഹിസ്റ്ററി പരീക്ഷയില്‍ 'ആദി വിശ്വേശ്വര ക്ഷേത്രം തകര്‍ത്തത് ഔറംഗസീബ്' എന്ന പരാമര്‍ശിക്കുന്ന പുസ്തകത്തിന്റെയും രചയിതാവിന്റെയും പേര് നല്‍കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത് വിവാദമാകുന്നു.

ഗ്യാന്‍വാപി മസ്ജിദ് -ആദി വിശ്വേശ്വര്‍ ക്ഷേത്ര തര്‍ക്കം സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ വിവാദ ചോദ്യം പരീക്ഷ പേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ പുതിയ തര്‍ക്കത്തിന് കാരണമായിരിക്കുകയാണ്. ചോദ്യം ഒരു വിഭാഗത്തോടുള്ള പക്ഷപാതപരമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.എംഎ ഹിസ്റ്ററി പരീക്ഷയിലാണ് ചോദ്യം വന്നത്.

ആദി വിശ്വേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഗ്യാന്‍വ്യാപി മസ്ജിദ് നിലനില്‍ക്കുന്നതെന്നാണ് ഹിന്ദുത്വര്‍ അവകാശപ്പെടുന്നത്. എന്നാല്‍, മുസ്‌ലിംകള്‍ ഈ അവകാശവാദം നിരാകരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളായി നിരവധി ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം ഇപ്പോള്‍ കോടതിയിലാണ്.







Next Story

RELATED STORIES

Share it