Sub Lead

യോഗി ഭരണകൂടത്തിനെതിരേ പാളയത്തില്‍ പട; നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം

ലോനിയില്‍നിന്നുള്ള ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാറിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരേയാണ് നൂറിലധികം എംഎല്‍എമാര്‍ പ്രതിഷേധത്തിനിറങ്ങിയത്.

യോഗി ഭരണകൂടത്തിനെതിരേ പാളയത്തില്‍ പട; നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം
X

ലഖ്‌നോ: യോഗി ആദിത്യനാഥ് ഭരണകൂടം ധാര്‍ഷ്ട്യവും അമിതാധികാര പ്രയോഗം നടത്തുന്നുവെന്നാരോപിച്ച് യുപി നിയമസഭയില്‍ സ്വന്തം പാര്‍ട്ടിക്കെതിരേ പ്രതിഷേധവുമായി നൂറിലധികം ബിജെപി എംഎല്‍എമാര്‍. ലോനിയില്‍നിന്നുള്ള ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാറിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരേയാണ് നൂറിലധികം എംഎല്‍എമാര്‍ പ്രതിഷേധത്തിനിറങ്ങിയത്.

തനിക്കെതിരെയുള്ള കൈയേറ്റശ്രമക്കേസില്‍ വിശദീകരണം നല്‍കാന്‍ എഴുന്നേറ്റ ഗുര്‍ജാറിനോട് പാര്‍ലമെന്ററി കാര്യമന്ത്രി സുരേഷ് ഖന്ന ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഗുര്‍ജാര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു. സ്പീക്കറുടെ തീരുമാനം മറികടന്നായിരുന്നു ഇത്. തുടര്‍ന്ന് നൂറിലധികം ബിജെപി എംഎല്‍മാര്‍ ഗുര്‍ജാറിനൊപ്പം ചേരുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ രാം ഗോവിന്ദ് ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. എംഎല്‍എമാര്‍ നിയമസഭാംഗങ്ങള്‍ക്കിടയില്‍ ഐക്യം ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഉയര്‍ത്തി.

ഭരണകക്ഷിയുടെ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷത്തെ സഭ എങ്ങിനെ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കാനാവുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു.തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പ്രതിഷേധിച്ച അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം പിന്‍വലിച്ചത്.

കഴിഞ്ഞയാഴ്ച ലോനിയില്‍ നിയമിച്ച ഫുഡ് ഇന്‍സ്‌പെക്ടര്‍ അശുതോഷ് സിങിന്റെ പരാതിയിലാണ് ലോനിക്കെതിരേ കെസെടുത്തത്. ഹോട്ടല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗുര്‍ജറിനെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് അശുതോഷ് സിങിന്റെ ആരോപണം.

Next Story

RELATED STORIES

Share it