ലൈംഗീക പീഡനക്കേസ്: വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു
നാട്ടിലെത്തുന്ന വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.വിജയ് ബാബു നാളെ വിദേശത്ത് നിന്നും കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു.വ്യാഴാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.നാട്ടിലെത്തുന്ന വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിജയ് ബാബു നാളെ വിദേശത്ത് നിന്നും കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ വിജയ് ബാബുവിനെ നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം ഇതാണ് ഇപ്പോള്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.
വിജയ് ബാബു നാട്ടിലെത്തണമെന്ന് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെ നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.കേസ് വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്‍; ഒന്നില്‍ ഗുജറാത്ത് തന്നെ; എല്‍എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT