Sub Lead

നാലുമാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം ഉയരും: അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവന.

നാലുമാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം ഉയരും: അമിത് ഷാ
X

ന്യൂഡല്‍ഹി: അയോധ്യയില്‍ നാല് മാസത്തിനകം അംബര ചുംബിയായ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവന.

അയോധ്യാ കേസില്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായത് ചരിത്രവിധിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് രാമക്ഷേത്രം നിര്‍മിക്കാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി നേടിയെടുത്തു. നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ ഒരു ശ്രീരാമ ക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നിരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.

അയോധ്യ കേസിലെ നവംബര്‍ 9ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്.


Next Story

RELATED STORIES

Share it