സാമുദായിക കലാപങ്ങളുണ്ടാക്കുന്നു; രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണ റാലികള്‍ നിര്‍ത്തണം
പ്രധാനമന്ത്രിക്ക് മത-സാമൂഹിക സംഘടനാ നേതാക്കളുടെ കത്ത്

ബംഗളൂരു: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനു വേണ്ടിയുള്ള ധനസമാഹരണ റാലികള്‍ സാമുദായിക കലാപങ്ങള്‍ക്ക് കാരണമാക്കുന്നുവെന്നും പണപ്പിരിവ് നിര്‍ത്തിവയ്ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്ത്. രാജ്യവ്യാപകമായി നടത്തുന്ന ഫണ്ട് ശേഖരണത്തില്‍ 'ബലപ്രയോഗം' തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹിക സംഘടനകളും പ്രമുഖ മത സംഘടനാ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ധനശേഖരണ യജ്ഞങ്ങള്‍ ക്രമസമാധാനം തകര്‍ക്കുന്നതായും പൊതുസ്വകാര്യ സ്വത്തുക്കള്‍ വന്‍തോതില്‍ നശിപ്പിക്കാനും നിരപരാധികളായ മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടാനും കാരണമാക്കുന്നതായി കത്തില്‍ പറയുന്നു.
പലയിടത്തും നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തുന്നത് സംഘര്‍ഷത്തിനു കാരണമാവുന്നുണ്ട്. മധ്യപ്രദേശില്‍ ഫണ്ട് ശേഖരണത്തിനുള്ള നീക്കങ്ങള്‍ വന്‍ തോതില്‍ വര്‍ഗീയ അക്രമത്തിന് കാരണമായി. ഫണ്ട് ശേഖരണത്തേക്കാള്‍ സാമുദായിക ധ്രുവീകരണത്തിനാണു ലക്ഷ്യമെന്നാണു മനസ്സിലാവുന്നത്. ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ രണ്ടുബേര്‍ ബൈക്കില്‍ മുസ് ലിം സമുദായത്തിനെതിരെ കടുത്ത വിദ്വേഷപരാമര്‍ശമാണ് നടത്തുന്നത്. മൂന്ന് ദിവസം മുമ്പ് ഗുജറാത്തിലെ കച്ച് ജില്ലയില്‍ രണ്ട് സമുദായംംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവേദ് ഹമീദ്, ഇമാറാത്തെ ശരീഹ ബീഹാര്‍ തലവന്‍ മൗലാന വലി റഹ്മാനി, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാന തൗഖീര്‍ റാസ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ജമാഅത്തെ ഇസ് ലാമി ഹിന്ദ് പ്രസിഡന്റ് സദത്തുല്ല ഹുസയ്‌നി, ജംഇയത്തെ അഹ് ലെ ഹദീസ് മേധാവി മൗലാന അസ്ഗര്‍ ഇമാം മെഹ്ദി, ഐഒഎസ് ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ആലം, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം ഖാന്‍, സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി നായര്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫ. രാം പുനിയാനി, പ്രഫ. അപൂര്‍വാനന്ദ്, ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സെയ്ഫുല്ലാ റഹ്മാനി, ഡല്‍ഹി ഷിയാ മസ്ജിദ് ഖത്തീബ് മൗലാനാ മുഹ്‌സിന്‍ തഖ് വി, ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി അബ്ദുര്‍റാസിഖ്, പിയുസിഎല്‍ പ്രതിനിധി കവിത ശ്രീവാസ്തവ, എഫ്ഡിസിഎ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം, ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഡാങ്കേഷ് ഓസ, രാജസ്ഥാനിലെ ആക്റ്റിവിസ്റ്റ് സവായ് സിങ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അംബരീഷ് റായ് തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
Ram Temple Fund Rallies Caused Communal Violence; Religious Leaders Urge PM To Stop Collection
RELATED STORIES
'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMT