Sub Lead

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ രണ്ട് സീറ്റും ബിജെപിക്ക്

ബിജെപി സ്ഥാനാര്‍ഥികളായ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗല്‍ താക്കൂറും വിജയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ രണ്ട് സീറ്റും ബിജെപിക്ക്
X

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാര്‍ഥികളായ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗല്‍ താക്കൂറും വിജയിച്ചു.104 വോട്ടിന് ജയശങ്കര്‍ ജയിച്ചപ്പോള്‍ 105 വോട്ടാണ് താക്കൂറിന് ലഭിച്ചത്.

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനുയും ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ എംഎല്‍എ ചന്ദ്രിക ചുഡസാമയും ഗൗരവ് പാണ്ഡ്യയുമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ജയശങ്കറും ജുഗല്‍ താക്കൂറും വിജയിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമങ്ങളെ അറിയിച്ചു.

182 എംഎല്‍എമാരില്‍ 175 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ യോഗ്യതയുണ്ടായിരുന്നത്.ബിജെപിക്ക് 100 എംഎല്‍എമാരാണുള്ളത്. അതു കൊണ്ട് തന്നെ ബിജിപി വിജയം ഉറപ്പാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മറ്റൊരു എംഎല്‍എ അല്‍പേഷ് താക്കൂര്‍ ഇന്നലെ രാജിവെച്ചിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ആകെയുള്ള 77 എംഎല്‍എമാരില്‍ 65 പേരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it