Sub Lead

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഇന്ന് ഉണ്ടാവുമെന്ന് സൂചന

കോണ്‍ഗ്രസും യുഡിഎഫും വയനാട്ടിലെ പ്രചാരണം നിര്‍ത്തിവയ്ക്കുകയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നത്.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം:  തീരുമാനം ഇന്ന് ഉണ്ടാവുമെന്ന് സൂചന
X

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോയെന്നതില്‍ ഇന്ന് തീരുമാനമുണ്ടാവുമെന്ന് സൂചന. കോണ്‍ഗ്രസും യുഡിഎഫും വയനാട്ടിലെ പ്രചാരണം നിര്‍ത്തിവയ്ക്കുകയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നത്.

സ്ഥാനാര്‍ഥിത്വം വൈകുന്നത് പ്രചാരണത്തില്‍ പിറകോട്ടടുപ്പിക്കുമെന്ന ഭയവും സംസ്ഥാന നേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകിയാല്‍ വയനാട്ടില്‍ പാര്‍ട്ടിക്ക് കാലിടറുമെന്ന മുന്നറിയിപ്പുംസംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും തീരുമാനം ഞാറായാഴ്ച്ച തന്നെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം വൈകുന്ന വേളയില്‍ രാഹുല്‍ തന്നെ മത്സരിക്കുന്നതിനാണ് സാധ്യതയെന്നും പൊതുവേ കരുതപ്പെടുന്നു.

വയനാടിനു പുറമെ വടകരയിലേയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ അധികം വൈകാതെ പേര് പ്രഖ്യാപിക്കുകയെന്നത് നേതൃത്വത്തെ സംബന്ധിച്ച് അനിവാര്യതയാണ്. ബുധാനാഴ്ച്ചയ്ക്ക് മുമ്പ് തന്നെ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ എല്ലാവരെയും അറിയാന്‍ സാധിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

Next Story

RELATED STORIES

Share it