Latest News

ഇറാന്‍ ആക്രമണം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈന

ഇറാന്‍ ആക്രമണം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈന
X

ഷാങ്ഹായ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനികാക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന അന്താരാഷ്ട്ര ആശങ്കകളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈന. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങള്‍ പരസ്പര സംഭാഷണത്തിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും ചൈന വ്യക്തമാക്കി. ഇസ്രായേലില്‍ കഴിയുന്ന ചൈനീസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ആവശ്യമായാല്‍ ഈജിപ്ത് വഴി രാജ്യം വിടാന്‍ തയ്യാറാകണമെന്നും അവിടെയുള്ള ചൈനീസ് എംബസി നിര്‍ദേശം നല്‍കി.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഖാംനഈയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക അവധിയും 40 ദിവസത്തെ ദുഖാചരണവും ഇറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യല്‍' വഴി പ്രതികരിച്ചു.

അതേസമയം, ഖാംനഈയുടെ മരണത്തില്‍ ദുഖിക്കേണ്ടതില്ലെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അഭിപ്രായപ്പെട്ടു. ആസ്‌ത്രേലിയന്‍ മണ്ണില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഖാംനഈക്ക് പങ്കുണ്ടെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവയ്ക്കും അദ്ദേഹം ഉത്തരവാദിയാണെന്നും ആല്‍ബനീസ് ആരോപിച്ചു.

Next Story

RELATED STORIES

Share it