- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനെതിരായ ഇസ്രയേല്‍ അമേരിക്കന്‍ ഭീകരതയില്‍ പ്രതിഷേധം സംഘടിപ്പിക്കും: എസ്ഡിപിഐ

തിരുവനന്തപുരം: യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന ആക്രമണം ലോകത്തിന്റെ മുഴുവന്‍ സമാധാനം തകര്‍ക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് വഴങ്ങാത്ത രാഷ്ട്രങ്ങളെയും ജനതയെയും കൂട്ടക്കൊലകളിലൂടെ വരുതിയില്‍ നിര്‍ത്തുക എന്നത് എക്കാലത്തും അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിച്ചു വരുന്ന നയമാണ്. സാമ്രാജ്യത്വ ഗൂഢാലോചനയിലൂടെയും അധിനിവേശത്തിലൂടെയും പിറന്ന ഇസ്രായേല്‍ എന്നും ഭീകര രാഷ്ട്രം തന്നെയാണ്. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ആക്രമണങ്ങള്‍ ലോകത്തിന്റെ സമസ്ത മേഖലകളിലും ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കും. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേല്‍ - അമേരിക്കന്‍ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ കൂട്ടിക്കെട്ടാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഇന്ത്യന്‍ ജനതരംഗത്ത് വരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴില്‍ തേടി ഗള്‍ഫ് മേഖലയിലെത്തിയ പ്രവാസികളും അവരുടെ പ്രിയപ്പെട്ടവരും ആശങ്കയുടെ നടുവിലാണ്. ഈ ഭീകരാക്രമണത്തിനെതിരെ ലോക ജനതയുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം എസ്ഡിപിഐയും അണിനിരക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം, ധര്‍ണ, യോഗങ്ങള്‍ തുടങ്ങിയവ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















