മോദി രാജ്യത്തെ രണ്ടു കഷ്ണമാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന നരേന്ദ്രമോഡിയുടെ ജിഎസ്ടി പരിഷ്‌കരിച്ച് ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന വിധത്തില്‍ യഥാര്‍ഥ ജിഎസ്ടി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയെ രണ്ടു കഷണമാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗന്ധി. കേരളത്തിലെ ബുത്ത് പ്രസിഡന്റുമാരെയും വനിതാ വൈസ് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച എന്റെ ബൂത്ത് എന്റെ അഭിമാനം നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ടവരുടെയും പണക്കാരുടയും ഇന്ത്യ എന്ന രീതിയിലാണ് നരേന്ദ്രമോഡി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനന്ത്രി നരേന്ദ്രമോഡി അഴിമതിക്കാരനാണ്.കഴിഞ്ഞ നാലരവര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ നരേന്ദ്രമോഡി രാജ്യത്തെ കര്‍ഷകരെ ദ്രോഹിച്ചതിനുള്ള പരിഹാരം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാണും.

നരേന്ദ്രമോഡി മൂന്നര ലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തിക്കള്‍ക്കായി ചിലവഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു രുപ പോലും ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കായി ചിലവാക്കിയില്ല.എന്നു മാത്രമല്ല മാഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയിലും വെള്ളം ചേര്‍ക്കാനാണ് നരേന്ദ്രമോഡി ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തെയും ദൂബലപ്പെടുത്താന്‍ ശ്രമിച്ചു. അത് രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചു.കോണ്‍ഗ്രസ് എന്നും നിലകൊളളുന്നത് രാജ്യത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കും പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ്.താല്‍ക്കാലിക ലാഭത്തിനുള്ള രാഷ്ട്രീയമല്ല മറിച്ച് രാജ്യ പുരോഗതിക്കാവശ്യമായ രാഷ്ട്രീയമാണ് ലക്ഷ്യം.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കും.ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക രാജ്യമാക്കി മാറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടില്ല മറിച്ച് ഒരുമിച്ച് നിര്‍ത്തിയാണ് ഇത് ചെയ്യുന്നത്.നരേന്ദ്രമോഡി രാജ്യത്തിന്റെ അഞ്ചു വര്‍ഷം പാഴാക്കുകയാണ് ചെയ്തത്.അദ്ദേഹം വാഗ്ദനം ചെയ്തത് ഒരോ വര്‍ഷവും രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ യുവക്കാള്‍ക്ക് നല്‍കുമെന്നായിരുന്നു.

മണിക്കൂറില്‍ 450 ചെറുപ്പക്കാര്‍ക്ക് വീതമായിരുന്നു തൊഴില്‍ വാഗ്ദാനം.എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അദ്ദേഹം മിനിമം ഗാരണ്ടി നല്‍കിയത് അദ്ദേഹത്തിന്റെ ബിസിനസ്ുകാരായ സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോഡിയുടെ തമാശ കണ്ടു കൊണ്ടിരിക്കുകയാണ്.നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വന്‍കിട ബിസിനസ് സുഹൃത്തുക്കള്‍ക്ക് മാത്രം മിനിമം ഗാരന്റി നല്‍കുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ രാജ്യത്തെ ഒരോ പാവപ്പെട്ടവര്‍ക്കും മിനിമം ഇന്‍കം ഗാരന്റി വേതനം ഉറപ്പു വരുത്തും.രാജ്യത്തെ ഒരോ പാവപ്പെട്ടവന്റെയും ബാങ്ക് അ്ക്കൗണ്ടില്‍ നേരിട്ട് പണമെത്തുന്ന വിധത്തിലായിരിക്കും മിനിമം ഇന്‍കം ഗാരന്റി ഉറപ്പു വരുത്തന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളെയും നരേന്ദ്രമോഡി ആക്രമിച്ചു വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണ്. സുപ്രിം കോടതിയിലെ നാലു ജ്ഡ്ജിമാര്‍ വെളിപ്പെടുത്തല്‍ നടത്തി.തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന്്.അമിത് ഷായും നരേന്ദ്രമോഡിയും സുപ്രിം കോടതിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്നാണ് അവര്‍ ഇതിലുടെ അര്‍ഥമാക്കിയത്. എന്തിനാണ് അര്‍ദ്ധ രാത്രിയില്‍ സിബി ഐ തലവനെ മാറ്റിയത്.മോഡി മാറ്റിയ സിബി ഐ തലവനെ സിബി ഐ വീണ്ടും ആസ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വീണ്ടും അദ്ദേഹത്തെ മോഡി മാറ്റി.രാജ്യത്ത് പരിചയസമ്പന്നമായ പൊതുമേഖല സ്ഥാപനമുള്ളപ്പോള്‍ വിമാന നിര്‍മാണത്തില്‍ യാതൊരു പരിചയവുമില്ലാത്ത അനില്‍ അബാനിക്ക് എന്തിനാണ് കരാര്‍ നല്‍കിയത്.526 കോടി രൂപ മാത്രമുള്ള വിമാനം 1600 കോടിക്ക് വാങ്ങിയത് എന്തിനാണെന്നും മോഡി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ഇതിനെല്ലാം ഒരു ഉത്തരം മാത്രമെ ഉള്ളു ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഴിമതിക്കാരനാണെന്ന്്.നരേന്ദ്രമോഡി സ്വയം കേസില്‍ നിന്നും രക്ഷപെടുന്നതിനാണ് സിബി ഐ തലവനെ സ്ഥാനത്ത് നിന്നും മാറ്റിയത്.മുന്‍ പ്രതിരോധ മന്ത്രി മോഹര്‍ പരീക്കര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് നരന്ദ്രേമോഡി അനില്‍ അംബാനിക്കായി ഉണ്ടാക്കിയ കരാറില്‍ തനിക്ക് ബന്ധമില്ലെന്ന്്.നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തു. ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇവിടെ മൊബൈല്‍ ഫോണ്‍ അടക്കം എല്ലാ ഉല്‍പ്പന്നങ്ങളും മെയ്ഡ് ഇന്‍ ചൈനയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചൈനയില്‍ മെയ്ഡ് ഇന്ത്യ, മെയ്ഡ് ഇന്‍ കേരള ഉല്‍പന്നങ്ങള്‍ എത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്രമോഡി രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി അക്ഷരാര്‍ഥത്തില്‍ രാജ്യത്തിന് ദുരിതവും ബാധ്യതയുമാണ് സമ്മാനിച്ചത്.ചെറുകിട വ്യാപാരികളെപ്പോലും തകര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന നരേന്ദ്രമോഡിയുടെ ജിഎസ്ടി പരിഷ്‌കരിച്ച് ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന വിധത്തില്‍ യഥാര്‍ഥ ജിഎസ്ടി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും രാഹൂല്‍ ഗാന്ധി വിമര്‍ശിച്ചു മനുഷ്യ നിര്‍മിത പ്രളായണ് കേരളത്തില്‍ ഉണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ജനങ്ങള്‍ വിചാരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ വേദന മനസിലാക്കി കേരളത്തെപുനര്‍ നിര്‍മിക്കുമെന്നാണ്.എന്നാല്‍ ഒന്നും സംഭവിച്ചില്ല.കേരളത്തിലെ സിപിഎമ്മും ബിജെപിയും ചെയ്യുന്നത്് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവും രാഹുല്‍ ഗാന്ധി പരോക്ഷമായി പരാമര്‍ശിച്ചു. കോണ്‍ഗ്രസ് വനിതകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കു്ന്നു അതുപോല പാരമ്പര്യത്തെയും ആചാരങ്ങളെയും ബഹുമാനിക്കുന്നു.എന്നാല്‍ ബിജെപിയും സിപിഎമ്മും നിരന്തരമായി ഉണ്ടാക്കിയ അക്രമത്തെ അംഗീകരിക്കുന്നില്ല. കേരളം ഒറ്റക്കെട്ടായി നിന്നു ഈ വിഷയം മറികടക്കണമെന്നാണെന്നും രാഹുല്‍ പറഞ്ഞു.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കും. ഇനി മുതല്‍ ഒരോ തിരഞ്ഞെടുപ്പിലും കൂടുതല്‍് വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ് അവസരം നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കൂടുതല്‍ വനിതകള്‍ കോണ്‍ഗ്രസിന്റെ നേതൃ്സ്ഥാനത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നത്.കേരളത്തിലെ വനിതാ നേതാക്കള്‍ യോഗ്യതയും കഴിവുമുള്ളവരാണെന്നും രാഹൂല്‍ ഗാന്ധി പറഞ്ഞു.

RELATED STORIES

Share it
Top