Sub Lead

ഒബിസി, എസ്‌സി-എസ്ടി നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം: രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഒബിസി, എസ്‌സി-എസ്ടി നേതാക്കളെ   കോണ്‍ഗ്രസ് അധ്യക്ഷനാക്കണം: രാഹുല്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടരുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ ഉള്‍പ്പെടെ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിനു പിന്നാലെയാണ് അധ്യക്ഷ പദം രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചത്. കേവലം 52 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ പാര്‍ട്ടിക്കായിരുന്നില്ല. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷപദത്തിലേക്ക് കടന്നുവരണമെന്ന് രാഹുല്‍ നേതാക്കളോട് പറഞ്ഞിരുന്നു. അതേസമയം, രാഹുലിനെ അനുനയിപ്പിക്കാന്‍ യുപിഎ സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. ഡിഎംകെയും ആര്‍ജെഡിയും ലീഗും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു.

പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവെക്കരുതെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുലിന് സാധിച്ചെന്നായിരുന്നു ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. തീരുമാനം രാഹുല്‍ പുനപ്പരിശോധിക്കണമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ആവശ്യപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it