പുല്‍വാമ ആക്രമണം അപലപനീയം; രാഷ്ട്രത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നടുക്കം രേഖപ്പെടുത്തി. മരിച്ച സൈനികരുടെ കുടുംബത്തെ അദ്ദേഹം അനുശോചനമറിയിച്ചു. ധീരന്മാരായ സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമായ ഈ ആക്രമണം അപലപനീയമാണന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായത് ഗൗരവമായി കാണണം. ആസന്നമായ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഈ സംഭവത്തെ ദുരുപയോഗം ചെയ്യാതെ, ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ പരിഹാര നടപടികള്‍ ഉണ്ടാവണം. കശമീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ രാഷ്ട്രീയ നീക്കം നടത്തുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT