Sub Lead

പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ 'ഗുണ്ടാ' ആക്രമണം

അഞ്ചു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് 'വാടക ഗുണ്ട'കളുടെ ആക്രമണം ഉണ്ടായത്.

പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുനേരെ ഗുണ്ടാ ആക്രമണം
X

ന്യൂഡല്‍ഹി: വൈസ്ചാന്‍സലറുടെ ഓഫിസിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിക് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ 'ഗുണ്ടാ' ആക്രമണം. അഞ്ചു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് 'വാടക ഗുണ്ട'കളുടെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ മാസം ക്യാംപസില്‍ ഇസ്രായേലുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചതാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം തീര്‍ത്തിരുന്നു. സംഭവത്തില്‍

സര്‍വകലാശാല അഞ്ചുവിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെന്നും പ്രതിഛായ തകര്‍ത്തെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് പ്രവേശിച്ചിരുന്നു.

വൈസ് ചാന്‍സലറുടെ ഓഫിസിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ വൈസ് ചാന്‍സലര്‍ വാടയ്‌ക്കെടുത്ത ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു ആക്രമണമെന്നും അവരുടെ മൗനാനുവാദത്തോടെയാണ് ആക്രമണം നടന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരിക്കേറ്റതായി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സമാധാനപരമായി സമരം നടത്തിയ തങ്ങള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. കാംപസിനകത്ത് വിദ്യാര്‍ത്ഥികള്‍ ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീന്‍ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it