You Searched For "Protest"

പൗരത്വ പ്രക്ഷോഭം: സംഘ്ഫാഷിസത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ 'ഒക്കുപൈ' രാജ്ഭവൻ

22 Feb 2020 9:15 AM GMT
കേരള രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി പിന്‍വലിച്ചാലുടന്‍ സമരം അവസാനിപ്പിക്കാം; സുരക്ഷ ഉറപ്പാക്കിയാല്‍ റോഡിന്റെ ഒരു വശം തുറക്കാമെന്നും ശാഹീന്‍ബാഗ് സമരക്കാര്‍

22 Feb 2020 1:13 AM GMT
വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രിം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മധ്യസ്ഥ ചര്‍ച്ച സമയവായം കണ്ടെത്താനാകാതെ പിരിഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭം പുതിയ സ്വാതന്ത്ര്യസമരം: മേധാപട്കര്‍

21 Feb 2020 10:51 AM GMT
'മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ കഴിയില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരമാണ്. ആര്‍എസ്എസ്സിനും ബിജെപിക്കും ഈ പോരാട്ടം അടിച്ചമര്‍ത്താനാവില്ല'. മേധാപട്കര്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ ഷഹീൻബാഗ് സമരപ്പന്തൽ രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പോലിസ്

16 Feb 2020 7:30 AM GMT
സുരക്ഷ കാരണങ്ങളുന്നയിച്ച് കന്റോൺമെന്റ് സിഐയാണ് ഷഹീൻബാഗ് സംയുക്ത സമരസമിതി കോർഡിനേറ്റർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പന്തൽ നീക്കാത്ത പക്ഷം പോലിസ് പൊളിച്ചുനീക്കുമെന്ന സൂചനയുമുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

ബിദാറിലെ രാജ്യദ്രോഹക്കേസ്: യെദ്യൂരപ്പയുടെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ സിദ്ധരാമയ്യയെ കസ്റ്റഡിയിലെടുത്തു

15 Feb 2020 3:53 PM GMT
സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.

പൗരത്വ ബില്‍ കത്തിച്ച് പാചകം ചെയ്ത് ഗ്യാസ് വില വര്‍ധനക്കെതിരെ പ്രതിഷേധം

15 Feb 2020 3:45 AM GMT
ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിനു മുകളില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രതിഷേധം.

'പാര്‍ലമെന്റിന് സമീപം സമരത്തിന് സ്ഥലം അനുവദിക്കൂ'; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍

12 Feb 2020 7:28 AM GMT
ജാമിഅയിലെ സമരക്കാരെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. 'എത്ര ക്രൂരമായാണ് നമ്മുടെ പോലിസും സര്‍ക്കാരും സമാധനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത്'. ശാഹീന്‍ ബാഗിലെ സമരക്കാര്‍ ചോദിച്ചു.

ശാഹീന്‍ബാഗ് സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: സുപ്രിം കോടതി കേസെടുത്തു

7 Feb 2020 6:04 PM GMT
സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതക്കുളള പുരസ്‌കാരം നേടിയ 12 വയസുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പിണറായി വിജയന്‍ പൗരത്വപ്രക്ഷോഭത്തെ ഒറ്റുകൊടുക്കുന്നു: എസ്ഡിപിഐ

7 Feb 2020 2:22 PM GMT
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്. പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.

കേന്ദ്രബജറ്റിനെതിരെ ആറിന് പ്രതിഷേധദിനമായി ആചരിക്കും: സിപിഎം

3 Feb 2020 11:45 AM GMT
സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും.

ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍; ശാഹീന്‍ ബാഗിലെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി

1 Feb 2020 10:28 AM GMT
സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: പണ്ഡിത പ്രതിഷേധ സമ്മേളനം ഫെബ്രുവരി 2ന് കാവനൂരില്‍

31 Jan 2020 11:17 AM GMT
സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്താകമാനം പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തോട് കൂറുള്ള എല്ലാ പണ്ഡിതന്മാരും പള്ളി മിഹ്‌റാബുകളില്‍ നിന്ന് പുറത്തിറങ്ങി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമയം അതിക്രമിച്ചതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി

പൗരത്വ നിയമഭേദഗതിക്കെതിരെ യുഡിഎഫ് മനുഷ്യഭൂപടം 30 ന്;വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ലോങ്ങ് മാര്‍ച്ച്

28 Jan 2020 12:11 PM GMT
വയനാട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മനുഷ്യ ഭൂപടവും വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ്ങ് മാര്‍ച്ചും നടക്കും. ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞാകും പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തിന്റെ ഭാഗമാക്കുക.അശോകചക്രത്തിനായി നീല തൊപ്പികള്‍ ധരിച്ചവര്‍ അണിനിരക്കും. മനുഷ്യ ഭൂപടത്തിന് പുറത്ത് പത്ത് മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയ പതാകകള്‍ ഏന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണ കവചവും ഒരുക്കും. വൈകിട്ട് നാല് മണിക്ക് പ്രവര്‍ത്തകര്‍ അതാത് ഗ്രൗണ്ടുകളില്‍ എത്തിച്ചേരും. നാലരയ്ക്ക് പൊതുയോഗം ആരംഭിക്കും. വൈകിട്ട് 5.05 ന് ഭൂപടം സൃഷ്ടിക്കും. മഹാത്മാഗാന്ധി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും

എന്‍പിആറിന് എന്യൂമറേറ്റര്‍മാരെ നിയമിക്കാന്‍ നഗരസഭ: മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരേ പ്രതിഷേധം ശക്തം

28 Jan 2020 10:50 AM GMT
ഭരണ സമിതി അറിയാതെ കത്തയച്ച ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

പൗരത്വ ഭേദഗതി നിയമം: പാട്ടുകൊണ്ട് പ്രതിരോധം തീര്‍ത്ത് ഐഎസ്എം

25 Jan 2020 1:15 PM GMT
പൗരത്വം ജന്‍മാവകാശമാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇശല്‍ സമരം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം: ഉലമ സംയുക്ത സമിതി

23 Jan 2020 10:13 AM GMT
നീതി തേടുന്ന ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ളതാണ് കോടതിയുടെ ഇടപെടല്‍.

പൗരത്വ പ്രക്ഷോഭം: കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ ഉപരോധിക്കുമെന്ന് പിഡിപി

23 Jan 2020 9:23 AM GMT
ജനതയുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുകയും, സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടും, ജനങ്ങളുടെ ആശങ്ക പോലും പരിഹരിക്കാന്‍ തയ്യാറാകാതെ ജുഡീഷ്യറി പോലും കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറുന്നത് ജനാധിപത്യത്തിന്റെ മരണമണിയാകും.

ആ സത്രീസംഘിക്കെതിരേ വധഭീഷണിക്കു കേസെടുത്തോ?

23 Jan 2020 9:03 AM GMT
കുറിതൊടുന്നത് ഇതര മതസ്ഥരിൽ നിന്ന് പെൺമക്കളെ രക്ഷിക്കാനാണെന്ന് ഇവിടെ പഠിപ്പിക്കുന്നത് ആരാണ്?സംഘപരിവാര നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ മതതീവ്രവാദം വളർത്തുന്നുവെന്ന് ഈ സംഭവം അടിവരയിടുന്നു. പൗരത്വ നിയമഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന സംഘപരിവാരം പഠിപ്പിക്കുന്നതിന് തെളിവ് ഇതാ.

പോപുലര്‍ ഫ്രണ്ട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും(വീഡിയോ)

20 Jan 2020 3:28 PM GMT
പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു

പൗരത്വനിഷേധം: ചെറുത്തുനിൽപ് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഎം

19 Jan 2020 2:18 PM GMT
മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ നഗരം സ്തംഭിപ്പിക്കും വിധത്തിൽ ജനം ഒഴുകിയെത്തി.

പൗരത്വനിഷേധം: പ്രതിരോധക്കോട്ട തീർത്ത് പത്തനംതിട്ട നഗരം

19 Jan 2020 5:43 AM GMT
വർഗീയത പ്രചരിപ്പിച്ച് ഹിന്ദു രാഷ്ട്രമെന്ന അജണ്ട സ്വപ്നം കാണുന്ന ബിജെപി- ആർഎസ്എസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പരിപാടിയിൽ അലയടിച്ചത്.

മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ സിഎഎ അനുകൂല പരിപാടിക്കിടെ പ്രതിഷേധം

16 Jan 2020 2:37 PM GMT
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ ഉലമാ കോണ്‍ഫ്രന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്.

പൗരത്വ നിഷേധത്തിനെതിരേ നാട്ടുകല്ലില്‍ കുരുന്നുകളുടെ പ്രതിഷേധത്തെരുവ്

14 Jan 2020 6:16 PM GMT
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'രേഖ ചോദിക്കാന്‍ നിങ്ങളാര്' എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് നാട്ടുകല്‍ ഏരിയാ കമ്മിറ്റിയുടെ...

എറണാകുളം വെട്ടിത്തറ പള്ളി ഏറ്റെടുക്കാന്‍ പോലിസ്; പ്രതിഷേധവുമായി യാക്കോബായ വിഭാഗം, സംഘര്‍ഷം

14 Jan 2020 6:19 AM GMT
കഴിഞ്ഞ ദിവസം ജില്ലാ കോടതി 14 ന് മുമ്പ് പള്ളി ആര്‍ഡിഒ ഏറ്റെടുക്കണമെന്ന് വിധിച്ചിരുന്നു. ഇതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധിയെന്താണെന്ന് അറിഞ്ഞശേഷം നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പോലിസ് സംഘം.

എന്‍ആര്‍സിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി

11 Jan 2020 2:28 PM GMT
ഇരിക്കൂര്‍: എന്‍ആര്‍സി പിന്‍വലിക്കുക, സിഎഎ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ടീം കട്ടപ്പാലം പെടയന്‍ങ്കോട്ട് പ്രതിഷേധ...

പൗരത്വ നിയമ ഭേദഗതി; മോദിക്കെതിരേ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധത്തിന് ആഹ്വാനം

10 Jan 2020 5:28 AM GMT
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി വഴിയില്‍ തടയുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

ജെഎൻയുവിലെ സംഘപരിവാര ഗുണ്ടാവിളയാട്ടം; ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച്

6 Jan 2020 11:35 AM GMT
പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താനാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

പൗരത്വ നിഷേധത്തിനെതിരേ വേറിട്ട സമരവുമായി നാട്ടുകൂട്ടം

4 Jan 2020 6:56 PM GMT
ബാലരാമപുരം: പൗരത്വ നിഷേധത്തിനെതിരേ വേറിട്ട സമരവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ. പൗരത്വ ബില്ലിനെതിരേ ബാലരാമപുരത്ത് ഇന്നലെ തുടങ്ങിയ രാപ്പകല്‍...

ലേബർ കോഡ് പിൻവലിക്കുക; രാജ്ഭവനിലേക്ക് മാധ്യമപ്രവർത്തകരുടെ മാർച്ച്

4 Jan 2020 4:17 PM GMT
രാജ്ഭവന് മുന്നിൽ സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.

വംശവെറിക്കെതിരേ തലസ്ഥാനത്ത് പെൺപ്രതിരോധം തീർത്ത് എൻഡബ്ല്യൂഎഫ്

4 Jan 2020 3:30 PM GMT
കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് സമരത്തിൽ പങ്കാളിയായത്. ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പോപുലർഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ നാസറുദീൻ എളമരം ഉദ്ഘാടനം ചെയ്തു.

ഫാഷിസ്റ്റ് ഭീകരതക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുക: ജിദ്ദ ഇന്ത്യന്‍ പൗരാവലി

4 Jan 2020 2:24 PM GMT
ഫാഷിസ്റ്റ് ഭീകരതക്കെതിരേ പൗരസംഗമം എന്ന പേരില്‍ ജിദ്ദയിലെ ഇന്ത്യന്‍ പൗരാവലി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സമരപ്രഖ്യാപനവുമായി മുസ്‌ലിം പണ്ഡിത കൂട്ടായ്മ

4 Jan 2020 10:55 AM GMT
ഉലമാ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഉലമ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് 6, 7 തിയതികളിൽ തലസ്ഥാനനഗരിയിൽ പണ്ഡിതന്മാരുടെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് പൗരാവലിയുടെ മഹാറാലി

3 Jan 2020 3:10 PM GMT
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോട്ടുകാരുടെ ശക്തമായ പ്രതിഷേധമായിമാറി മഹാറാലി.
Share it
Top