Sub Lead

സപ്ലൈകോ വിലവര്‍ധനവ്; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

സപ്ലൈകോ വിലവര്‍ധനവ്; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
X

തിരുവനന്തപുരം: സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ സമ്മേളനത്തിനിടെ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭയില്‍ ചര്‍ച്ച കൂടാതെയാണ് വില കൂട്ടിയതെന്നും വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധനവ് പിന്‍വലിക്കണമെന്ന വി ഡി സതീശന്റെ ആവശ്യം സ്പീക്കര്‍ എ എന്‍ ശംസീര്‍ തടസ്സപ്പെടുത്തിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡേന്തി പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ചേംബറിനടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കാന്‍ ഭരണപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചും വലിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധന വിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ പാസാക്കി. തുടര്‍ന്ന് നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ നടത്തിയ ആക്രമണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി.

Next Story

RELATED STORIES

Share it